New Update
Advertisment
കുവൈറ്റ് സിറ്റി: ഖത്തറിൽ നടന്ന ഫിഫാ ലോകകപ്പ് പ്രവചന മത്സര വിജയികളായ മനോജ് കലാഭവൻ, സുനിൽകുമാർ എന്നിവർക്ക് യഥാക്രമം പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ് എന്നിവർ സ്വർണ നാണയങ്ങൾ സമ്മാനമായി നൽകി.
വിജയിക്കുന്ന ടീം, ഗോൾഡൺ ബൂട്ട് നേടുന്ന താരം എന്നിവയായിരുന്നു പ്രവചന മത്സരങ്ങൾ. വിജയികളെ നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുത്തത്. നറുക്കെടുപ്പിന് കൺവീനറായി പ്രവർത്തിച്ച സുനിൽ ജോർജ് നേതൃത്വം നൽകി.