New Update
/sathyam/media/post_attachments/x8rJhmR1Xb92JZo759bE.jpg)
കുവൈറ്റ് സിറ്റി:കുവൈറ്റിലെ എൻജിനിയറിംഗ് ഡിസൈനിംഗ് രംഗത്തെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ്, കുവൈറ്റ്) പതിനെഴാമത് വാർഷിക സമ്മേളനത്തിന് മുന്നോടിയായിട്ടുള്ള യൂണിറ്റ് സമ്മേളനങ്ങൾ ആരംഭിച്ചു.
Advertisment
അബ്ബാസിയ യൂണിറ്റ് ഏഴിന്റെ വാർഷിക സമ്മേളനം കേന്ദ്ര എക്സിക്യൂട്ടീവ് അംഗം കെ. രതീശന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ഷിബു മാത്യൂ സ്വാഗതവും, സത്യൻ എം ഡി അനുശോചന പ്രമേയവും അവതരിപ്പിച്ചു. യൂണിറ്റ് കൺവീനർ അബ്ദുൽ റഹ്മാൻ കഴിഞ്ഞ വർഷ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ് എന്നിവർ സംസാരിച്ചു.
പുതിയ വർഷത്തെ ഭാരവാഹികളായി അബ്ദുൽ റഹ്മാൻ (കേന്ദ്ര എക്സിക്യൂട്ടീവ് അംഗം) സത്യൻ എം.ഡി (കൺവീനർ) സാജു ജോസഫ് (ജോ: കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. സാജു ജോസഫ് നന്ദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us