New Update
Advertisment
കുവൈറ്റ് സിറ്റി: അടൂർ എൻആർഐ ഫോറം കുവൈറ്റ് ചാപ്റ്റർ കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനും പഠനം ആയാസരഹിതമാക്കുന്നതിനും വേണ്ടി അടൂർ ട്വിങ്കിൾ സ്റ്റാർ മീറ്റ് എന്ന പേരിൽ മോട്ടിവേഷൻ സെമിനാർ സംഘടിപ്പിച്ചു.
അബ്ബാസിയ പോപ്പിൻസ് ഹാളിൽ പ്രസിഡന്റ് ശ്രീകുമാർ എസ്.നായർ ന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മോട്ടിവേഷൻ സ്പീക്കർ ഡോ.എം.കെ സുഭാഷ് ചന്ദ്രൻ,കാർട്ടൂണിസ്റ്റ് സുനിൽ കുളനട എന്നിവർ ക്ലാസ്സിന് നേതൃത്വം നല്കി.പരിപാടിക്ക് വൈസ് പ്രസിഡന്റ് കെ.സി ബിജു, ഉപദേശക സമിതി ചെയർമാൻ ജിജു മോളേത്ത്, കൺവീനർ ടെറി തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.സെക്രട്ടറി അനീഷ് എബ്രഹാം സ്വാഗതവും, മുൻ പ്രസിഡന്റ് ബിജോ പി.ബാബു നന്ദിയും പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികള അവതരിപ്പിച്ചു.