New Update
Advertisment
കുവൈറ്റ് സിറ്റി:ഫോറം ഓഫ് കാഡ് യൂസേഴ്സ് കുവൈറ്റ് യൂണിറ്റ് അഞ്ചിന്റെ വാർഷിക സമ്മേളനം കേന്ദ്ര എക്സിക്യൂട്ടീവ് അംഗം അഭിലാഷിന്റെ അദ്ധ്യക്ഷതയിൽ കൂടി യൂണിറ്റ് കൺവീനർ വിമൽ കുമാർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഉപദേശക സമതിയംഗം തമ്പി ലൂക്കോസ് സ്വാഗതവും, രമേഷ് അനുശോചന സന്ദേശവും അവതരിപ്പിച്ചു.
പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ്, ട്രഷറർ സി. ഓ കോശി, മനോജ് ജോർജ് എന്നിവർ സംസാരിച്ചു. പുതിയ വർഷത്തെ ഭാരവാഹികളായി വിപിൻ പി.ജെ (കേന്ദ്ര എക്സിക്യൂട്ടീവ്) സിസിത ഗിരീഷ് (കൺവീനർ) ജോൺ മാത്യൂ (ജോ: കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. പുതിയ കൺവീനർ നന്ദി പറഞ്ഞു.