/sathyam/media/post_attachments/ZaOnvDh9VWghDxNd32xc.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റിൽ താമസിക്കുന്ന ആലപ്പുഴ ജില്ലയിൽ നിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയായ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ (എജെപിഎകെ) വാർഷിക സമ്മേളനം മാർച്ച് 17 വെള്ളിയാഴ്ച 4 മണിക്ക് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ ചേരുന്നു.
നിലവിലെ ഭരണ സമിതിയുടെ പ്രവർത്തന റിപ്പോർട്ടും, സാമ്പത്തിക റിപ്പോർട്ടും 'സമ്മേളനത്തിൽ അവതരിപ്പിച്ചു ചർച്ച ചെയ്തു പാസാക്കിയതിന് ശേഷം പുതിയ വർഷത്തെ ഭാരവാഹികളെ പൊതുയോഗം തിരഞ്ഞെടുക്കും. അജ്പകിന്റ വാർഷിക സമ്മേളനത്തിലേക്ക് ആലപ്പുഴക്കാരായ ഏവരെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് 99696410 /66917246 /65095640 /99664724