കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ വുമൺസ് ഫോറം പാലിയേറ്റീവ് ക്ലിനിക്കുകൾക്ക് എയർ ബെഡ് നൽകി

author-image
nidheesh kumar
New Update

publive-image

Advertisment

ആലിക്കോയ (കെയർ മത്തോട്ടം) ഷാഫി (ദ്യഷ്ടി ചക്കുംകടവ്) എന്നിവർ ഷാഹിന സുബൈറിൽ നിന്ന് എയർ ബെഡ് ഏറ്റുവാങ്ങുന്നു

കോഴിക്കോട്: കോഴിക്കോട് ജില്ലാ എൻആർഐ അസോസിയേഷൻ (കെഡിഎൻഎ) വുമൺസ് ഫോറം അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോട് അനുബന്ധിച്ച് കോഴിക്കോട് ജില്ലയിലെ ശാന്തി പയ്യോളി, ദൃഷ്ടി ചാരിറ്റബിൾ സൊസൈറ്റി പയ്യാനക്കൽ, കെയർ മാത്തോട്ടം എന്നീ പാലിയേറ്റീവ് ക്ലിനിക്കുകളിലെ അവശരായ രോഗികൾക്ക് എയർ ബെഡ് കെ.ഡി.എൻ.എ വുമൻസ് ഫോറം മുൻ പ്രസിഡന്റ് ഷാഹിന സുബൈറിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു.

കെഡിഎൻഎ വുമൺസ് ഫോറം ചാരിറ്റി സെക്രട്ടറി ജുനൈദ റൗഫ് നേതൃത്വം നൽകി.

Advertisment