/sathyam/media/post_attachments/MhAgKZnmnso5U4saIFy3.jpg)
കുവൈറ്റ് സിറ്റി: ഫോക്കസ് കുവൈറ്റ് റിഗ്ഗയ് യൂണിറ്റ് വാർഷിക സമ്മേളനം കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ഷഫീറിന്റെ അദ്ധ്യക്ഷതയിൽ കൂടി. യൂണിറ്റ് കൺവീനർ അഷറഫ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
പ്രസിഡന്റ് സലിം രാജ്, വൈസ് പ്രസിഡന്റ് റെജി കുമാർ, ജോ. സെക്രട്ടറി സുനിൽ ജോർജ് എന്നിവർ സംസാരിച്ചു. പുതിയ വർഷത്തെ ഭാരവാഹികളായി അഷറഫ് (കേന്ദ്ര എക്സിക്യൂട്ടീവ്), ഷഫീർ അബുബക്കർ (യൂണിറ്റ് കൺവീനർ), സന്തോഷ് (ജോ: കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു. സാം തോമസ് സ്വാഗതവും സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.