Advertisment

ഫോക്കസ് കുവൈറ്റ് പതിനേഴാമത് വാർഷിക സമ്മേളനം മാർച്ച് 31 ന്

author-image
nidheesh kumar
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റിലെ എൻജിനിയറിംഗ് ഡിസൈനിംഗ് രംഗത്തു പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സ് കുവൈറ്റിന്റെ പതിനേഴാമത് വാർഷിക സമ്മേളനം മാർച്ച് 31 ന് വെള്ളിയാഴ്ച ഉച്ചക്ക് 2.30 മുതൽ അബ്ബാസിയ പോപ്പിൻസ് ഹാളിൽ ചേരും.

കുവൈറ്റിലെ വിവിധ മേഖലകളിലായി പ്രവർത്തിക്കുന്ന പതിനാറു യൂണിറ്റ് സമ്മേളനങ്ങൾ കൂടി പുതിയ യൂണിറ്റ് ഭാരവാഹികളെ തിരഞ്ഞെടുക്കുകയുണ്ടായി. പതിനാറു യൂണിറ്റ് കളിൽ നിന്നുള്ള പ്രതിനിധികൾ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കും.

കഴിഞ്ഞ ഒരു വർഷക്കാലത്തെ പ്രവർത്തന റിപ്പോർട്ടുകൾ ജനറൽ സെക്രട്ടറിയും സാമ്പത്തിക റിപ്പോർട്ട് ട്രഷറും ഓഡിറ്റ് റിപ്പോർട്ട് ഓഡിറ്റേഴ്സും സമ്മേളനത്തിൽ അവതരിപ്പിച്ചു ചർച്ച ചെയ്തു പാസ്സാക്കും. തുടർന്ന് അടുത്ത പ്രവർത്തന വർഷത്തെ ഭാരവാഹികളെ സമ്മേളനം തിരഞ്ഞെടുക്കും. സമ്മേളനന്തരം ഇഫ്താറും സജ്ജമാക്കും.

Advertisment