ഒഐസിസി കുവൈറ്റ് യൂത്ത് വിങ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആദ്യ ഹാർഡ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് (റമദാൻ ക്രിക്കറ്റ് ടൂർണമെന്റ് -2023) മാർച്ച് 31 ന് സംഘടിപ്പിച്ചു

author-image
nidheesh kumar
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ഫഹാഹീൽ മില്ലേനിയം സ്റ്റാർസ് ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ആവേശോജ്വലമായ ടൂർണമെന്റിന്റെ കലാശപ്പോരാട്ടത്തിൽ റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് വി​ജ​യ​കി​രീ​ടം ചൂ​ടി, വാഹിദ് വാരിയേഴ്‌സ് റ​ണ്ണേ​ഴ്‌​സ​പ്പാ​യി.
സ്കോർ റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് 219/5 (20.0 ഓവറുകള്‍), വാഹിദ് വാരിയേഴ്‌സ് 158/9 (20.0 ഓവറുകള്‍).

ഒഐസിസി യൂത്ത് വിങ് ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് മനോജ് റോയിയുടെ അധ്യക്ഷതയിൽ നടന്ന സമ്മാനദാന ചടങ്ങുകൾ ഒഐസിസി നാഷണൽ കമ്മിറ്റി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര ഉത്‌ഘാടനം ചെയ്തു.
നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി എസ് പിള്ളൈ, യൂത്ത് വിങ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് ജോബിൻ ജോസ്, ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് വിപിൻ മങ്ങാട്ട്, ജില്ലാ ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ, കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി ഷംസു താമരക്കുളം, നിബു ജേക്കബ്, അനിൽ വര്ഗീസ്, ഹരി പത്തിയൂർ, ചന്ദ്ര മോഹൻ, ജോയ്‌സ് ജോസഫ്, അമൽ ഷൈജു, ജിതിൻ വര്ഗീസ് തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു.

publive-image

ഫൈനൽ മത്സരത്തിൽ 62 റൺസും 3 വിക്കറ്റും കരസ്ഥമാക്കി ഫൈനലിലെ താരമായ റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ടീം അംഗം ആദർശ് പറവൂർ ആണ് ടൂർണമെന്റിന്റെ ബെസ്റ്റ് ബാറ്ററും ബെസ്റ്റ് ബൗളറും. ടൂർണമെന്റ് വളരെ ഭംഗിയായി നിയന്ത്രിച്ച റിജോ പൗലോസിനും രാഹുൽ പാച്ചേരിക്കും ജില്ലാ കമ്മിറ്റി മൊമെന്റോ നൽകി ആദരിച്ചു.
ചടങ്ങിൽ ഒഐസിസി യൂത്ത് വിങ് ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി ബിജി പള്ളിക്കൽ സ്വാഗതവും വിജോ പി തോമസ് നന്ദിയും പറഞ്ഞു.

Advertisment