/sathyam/media/post_attachments/EnntRPvNNhRhT9fNyqkT.jpg)
വൈഷ്ണവം - 2023 ന്റെ ഫ്ലയർ ഗൈനക്കോളജിസ്റ്റ് ഡോക്ടർ സരിത ഹരി ഭവൻസ് മിഡിൽ ഈസ്റ്റ് ചെയർമാൻ എൻ.കെ.രാമചന്ദ്ര മേനോന് നൽകി പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം കുവൈത്ത് ചാപ്റ്റർ "വൈഷ്ണവം - 2023" ന്റെ ഫ്ലയർ പ്രകാശനം കുവൈത്തിലെ പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോക്ടർ സരിത ഹരി ഭവൻസ് മിഡിൽ ഈസ്റ്റ് ചെയർമാൻ എൻ.കെ. രാമചന്ദ്ര മേനോന് ഫ്ലയർ നൽകി പ്രകാശനം ചെയ്തു.
മെയ് 19 ന് വൈകിട്ട് 4 മണി മുതൽ അബ്ബാസിയ ഭാരതീയ വിദ്യാഭവൻ സ്കൂൾ ഓഡിറ്റോറിയത്തിലാണ് "വൈഷ്ണവം - 2023" പരിപാടി. നാട്ടിൽ നിന്നും കലാകാരന്മാരടക്കം പ്രമുഖർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസിഡൻറ് ജയകൃഷ്ണ കുറുപ്പ്, രക്ഷാധികാരി പി.ജി.ബിനു, ജനറൽ സെക്രട്ടറി വി.ജി.ജിനേഷ്, പ്രോഗ്രാം ജനറൽ കൺവീനർ സുരേഷ് പിഷാരടി, കേന്ദ്ര കമ്മിറ്റി അംഗം എ.മോഹനകുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.