ഡോ. വന്ദന ദാസിന്‍റെ കൊലപാതകത്തിൽ കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് അപലപിച്ചു

author-image
nidheesh kumar
New Update

publive-image

കുവൈറ്റ് സിറ്റി:ഇന്നു പുലർച്ചെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജൻ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ: വന്ദന ദാസ് (23) നെ പോലീസ് മെഡിക്കൽ പരിശോധനക്ക് കൊണ്ടുവന്ന സന്ദീപ് എന്ന അക്രമിയുടെ കുത്തേറ്റ് മരിച്ച സംഭവത്തിൽ കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് അപലപിച്ചു.

Advertisment

ഡോ. വന്ദനയുടെ മരണത്തിൽ ആദരാഞ്ജലികളർപ്പിക്കുകയും കുടുംബത്തിന്റെ ദു:ഖത്തിൽ പങ്ക് ചേരുകയും ചെയ്യുന്നു. ലഹരിക്കടിമപ്പെട്ട രോഗിയെ അലംഭാവത്തോടെ കൈകാര്യം ചെയ്ത പോലീസിന്റെ നടപടിയാണ് ഇത്തരത്തിൽ ഒരു ദാരുണ സംഭവം ഉണ്ടാകാൻ ഇടയാക്കിയത്.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടതായി കൊല്ലം ജില്ലാ പ്രവാസി സമാജം പത്രക്കുറിപ്പിൽ വ്യക്തമാക്കി.

Advertisment