ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ വീണ്ടും സമരത്തിനൊരുങ്ങി ഹര്‍ഷിന

New Update

publive-image

കോഴിക്കോട്. ആരോഗ്യമന്ത്രി വീണ ജോര്‍ജ് നല്‍കിയ ഉറപ്പ് പാലിച്ചില്ല വീണ്ടും സമരത്തിന് തയ്യാറെടുത്ത് ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ ഹര്‍ഷിന. ആരോഗ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കാത്തതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നിലാണ് ഹര്‍ഷിന സമരത്തിന് ഒരുങ്ങുന്നത്. വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുന്നില്‍ ഹര്‍ഷിന കഴിഞ്ഞ മാസം സമരം നടത്തിയിരുന്നു.

Advertisment

തുടര്‍ന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സമരം ഒത്തുതീര്‍പ്പാക്കുവാന്‍ ഹര്‍ഷിനയെ കാണുകയും രണ്ട് ആഴ്ചയ്ക്കകം പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കാമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഉറപ്പ് നല്‍കി മൂന്ന് ആഴ്ച പിന്നിട്ടിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് ആരോഗ്യമന്ത്രിയെ ബന്ധപ്പെട്ടിട്ടും മറുപടി ലഭിച്ചില്ലെന്ന് ഹര്‍ഷിന പറയുന്നു.

മന്ത്രിയുടെ പക്കല്‍ നിന്നും നീതി ലഭിക്കാതെ വന്നതോടെയാണ് വീണ്ടും സമരത്തിന് തയ്യാറെടുക്കുന്നത്. ചികിത്സാപിഴവെന്ന് കാണിച്ച് ഹര്‍ഷിന നല്‍കിയ പരാതിയുടെഅടിസ്ഥാനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസും അന്വേഷണം നടത്തുന്നുണ്ട്. 2017ല്‍ പ്രസവ ശസ്ത്രക്രിയക്കിടെയാണ് വയറ്റില്‍ കത്രിക കുടുങ്ങിയത്.

Advertisment