സമൂഹമാദ്ധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച് സ്വിഗ്ഗിമാൻ; സ്വിഗ്ഗിനെ കണ്ടെത്തുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് സ്വിഗ്ഗി

author-image
admin
New Update

publive-image

തരംഗം സൃഷ്ടിച്ച് കുതിരപ്പുരത്ത് സ്വിഗ്ഗി ബാഗുമായി സഞ്ചരിക്കുന്ന സ്വിഗ്ഗിമാൻ സോഷ്യൽ മിഡിയയിൽ തരംഗമാവുന്നു. കനത്ത മഴയിൽ കുതിരപ്പുരത്ത് സ്വിഗ്ഗി ബാഗുമായി സഞ്ചരിക്കുന്ന സ്വിഗ്ഗിമാനെ കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോൾ പ്രമുഖ ഫുഡ് ഡെലിവറിംഗ് കമ്പനിയായ സ്വിഗ്ഗി.

Advertisment

കുതിരപ്പുരത്ത് സ്വിഗ്ഗി ബാഗുമായി സഞ്ചരിക്കുന്ന സ്വിഗ്ഗിമാന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചത് കണ്ടിട്ട് ചിത്രത്തിലെ ആളെ കണ്ടെത്തുന്നവർക്ക് സ്വിഗ്ഗി 5,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് പ്രഖ്യാപനം നടത്തിയത്.

രാജ്യത്ത് ഒട്ടാകെ സ്വിഗ്ഗിമാനുവേണ്ടി തിരച്ചിലുകൾ നടക്കുകയാണ്, ഒപ്പം ഞങ്ങളും തിരയുന്നു എന്നാണ് കമ്പനി പറയുന്നത്. വീഡിയോ ‘അപ്രതീക്ഷിതവും അംഗീകരിക്കപ്പെടാത്തതുമായ പ്രശസ്തിയിലേക്ക്’ പ്രേരിപ്പിച്ചുവെന്ന് സ്വിഗ്ഗി വ്യക്തമാക്കി.

ഇത്തരമൊരു പദ്ധതി ആവിഷ്‌കരിച്ച ഡെലിവറി എക്‌സിക്യൂട്ടീവിനെ കണ്ടെത്താൻ ആയിട്ടില്ലെന്നും വ്യക്തമാക്കി. ആയതിനാൽ ഇത്തരമൊരു പാരിതോഷിക പദ്ധതി പ്രകാരം ആളെ കണ്ടെത്താനുള്ള ശ്രമത്തിലാമെന്നും അറിയിച്ചു.

Advertisment