മലപ്പുറത്ത് മുഖംമൂടി ധരിച്ചെത്തി എടിഎം തുറക്കാൻ ശ്രമിച്ചു: അലാറം മുഴങ്ങിയതോടെ ഓടിരക്ഷപ്പെട്ട് മോഷ്ടാവ്

New Update

publive-image

Advertisment

മലപ്പുറം: മുഖംമൂടി ധരിച്ചെത്തി എടിഎം തുറക്കാൻ ശ്രമം. മലപ്പുറത്താണ് സംഭവം. ചങ്ങരംകുളം സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയുടെ എടിഎമ്മിലാണ് കവർച്ചാ ശ്രമം നടന്നത്. നരണിപ്പുഴ റോഡിലുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖക്ക് സമീപത്ത് പ്രവർത്തിക്കുന്ന എടിഎം ആണ് മോഷ്ടാവ് തുറക്കാൻ ശ്രമിച്ചത്. പുലർച്ചെ 1.45 -ഓടെ നൈറ്റ് ഓഫീസർ എടിഎമ്മിലെ ബുക്കിൽ ഒപ്പുവച്ചു പോയതിന് ശേഷമായിരുന്നു സംഭവം.

മുഖംമൂടി ധരിച്ച് എത്തിയ മോഷ്ടാവ് എടിഎം തുറക്കാൻ ശ്രമിച്ചതോടെ അലാറം മുഴങ്ങി. ഇതോടെ ശ്രമം ഉപേക്ഷിച്ച് ഇയാൾ ഓടി രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ബാങ്ക് അധികൃതർ പോലീസിൽ പരാതി നൽകി. ചങ്ങരംകുളം പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Advertisment