മുടി നീട്ടി വളര്‍ത്തി; മലപ്പുറത്ത് അഞ്ച് വയസുകാരന് സ്‌കൂള്‍ പ്രവേശനം നിഷേധിച്ചു; ചൈല്‍ഡ് ലൈനിന് പരാതി നൽകി മാതാവ്

New Update

publive-image

Advertisment

മലപ്പുറം: മുടി നീട്ടി വളര്‍ത്തിയതിന് ആണ്‍കുട്ടിക്ക് സ്‌കൂള്‍ പ്രവേശനം നിഷേധിച്ചതായി പരാതി. മലപ്പുറം തിരൂര്‍ എംഇടി സിബിഎസ്ഇ സ്‌കൂളിന് എതിരെയാണ് പരാതി.

കുട്ടിയുടെ മാതാവ് ചൈല്‍ഡ് ലൈനിനു പരാതി നല്‍കി. ചൈല്‍ഡ് ലൈന്‍ സ്‌കൂള്‍ അധികൃതരില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. കുട്ടി മറ്റൊരു സര്‍ക്കാര്‍ സ്‌കൂളില്‍ പ്രവേശനം നേടി.

മറ്റൊരു കുട്ടിക്കും ഇത്തരമൊരു ദുരനുഭവം വരരുതെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. കുട്ടിയുടെ ഇഷ്ടപ്രകാരം ഡൊണേറ്റ് ചെയ്യാനാണ് മുടി നീട്ടി വളര്‍ത്തിയതെന്നും അമ്മ പറഞ്ഞു.

Advertisment