/sathyam/media/post_attachments/st5Jq9zzTfrDbItAVySc.jpg)
മലപ്പുറം: നിലമ്പൂർ കൊച്ചുവേളി രാജ്യ റാണി എക്സ്പ്രസില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ ടി.ടി.ഇ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി നിതീഷിനെയാണ് കോട്ടയം റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്.
ടി.ടി.ഇ മദ്യപിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തി. പ്രതിക്കെതിരെ ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.