Advertisment

മലപ്പുറത്ത് വ്യാപാരിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ട്രോളി ബാഗിൽ ഉപേക്ഷിച്ചനിലയിൽ; യുവതിയടക്കം രണ്ടുപേർ പിടിയിൽ

New Update

publive-image

Advertisment

മലപ്പുറം: വ്യാപാരിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ട്രോളി ബാഗിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. തിരൂർ സ്വദേശിയായ ഹോട്ടൽ ഉടമ സിദ്ദീഖാണ് (58) കൊല്ലപ്പെട്ടത്. അട്ടപ്പടിയിലെ അഗളിയിലാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഷിബിലി, ഫർഹാന എന്നിവരെ കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ടയാൾക്ക് കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ ഉണ്ട്. ഇവിടുത്തെ ജോലിക്കാരൻ ആണ് ഷിബിലിയെന്നാണ് വിവരം.

സിദ്ദീഖിനെ കാണാനില്ലെന്ന് മകൻ പരാതി നൽകിയിരുന്നു. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ച് സിദ്ദീഖിനെ കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി ബാഗിലാക്കി ഉപേക്ഷിക്കുകയായിരുന്നെന്നാണ് വിവരം.

അട്ടപ്പാടി അഗളിയിലെ കൊക്കയിലേക്കാണ് മൃതദേഹത്തിന്റെ ഭാഗങ്ങൾ തള്ളിയത്. മൃതദേഹത്തിന്റെ ഭാഗങ്ങൾ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.

Advertisment