/sathyam/media/post_attachments/ivzyQMWdqyRoEf8dsNCr.jpg)
മൊറയൂർ: കോൺഗ്രസ് പ്രവർത്തക കൺവെൻഷനിൽ മൊറയൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടായി അജ്മൽ ആനത്താൻ ചുമതലയേറ്റു. പ്രവർത്തക കൺവെൻഷൻ ഡിസിസി പ്രസിഡൻറ് അഡ്വക്കേറ്റ് വിഎസ് ജോയ് ഉദ്ഘാടനം ചെയ്തു. വാലഞ്ചേരി ജി ജി ഇ സി കോൺഫ്രൻസ് ഹാളിൽ വെച്ചാണ് ചടങ്ങ് നടന്നത്. മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സത്യൻ പൂക്കോട്ടൂർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഡിസിസി ജനറൽ സെക്രട്ടറിമാരായ പി പി ഹംസ, പിസി വേലായുധൻകുട്ടി, കെപിസിസി മെമ്പർ വി എസ് എൻ നമ്പൂതിരി, മുൻ മലപ്പുറം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എം കെ മുഹ്സിൻ, ഡിസിസി മെമ്പർ ടി കുഞ്ഞുമുഹമ്മദ്, പുൽപ്പറ്റ മണ്ഡലം പ്രസിഡണ്ട് എ എം സനാവുള്ള മാസ്റ്റർ, പൂക്കോട്ടൂർ മണ്ഡലം പ്രസിഡണ്ട് പി പി മുഹമ്മദ് കുട്ടി, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ടി പി യൂസഫ്, കെ പി മുഹമ്മദ് ഷാ ഷാജി, സി കെ ഷാഫി, സി കെ നിസാർ, ബംഗാളത്ത് കുഞ്ഞുമുഹമ്മദ്, ഉമ്മർ തയ്യിൽ, ബഷീർ തോട്ടേക്കാട്, കുട്ടൻ പുൽപ്പറ്റ, ഷാനവാസ് കളത്തുംപടി, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹരിദാസൻ പുൽപ്പറ്റ ഐഎൻടിയുസി മലപ്പുറം നിയോജകമണ്ഡലം പ്രസിഡണ്ട് ബംഗാളത്ത് ശിഹാബുൽ ഹഖ്, ഭാരതീയ ദളിത് കോൺഗ്രസ് മൊറയൂർ ബ്ലോക്ക് പ്രസിഡണ്ട് സി ടി കൃഷ്ണൻകുട്ടി, മഹിള കോൺഗ്രസ് മൊറയൂർ ബ്ലോക്ക് പ്രസിഡണ്ട് പി കെ ശാന്തി തുടങ്ങിയവർ പങ്കെടുത്തു.