മുത്തലാഖ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മലപ്പുറത്ത് നവവരനെ ഭാര്യ വീട്ടുകാർ മർദ്ദിച്ചു: ജനനേന്ദ്രിയത്തിലടക്കം ഗുരുതര പരിക്ക്

New Update

publive-image

Advertisment

മലപ്പുറം: മലപ്പുറത്ത് നവവരനെ ഭാര്യ വീട്ടുകാർ ക്രൂരമായി മർദ്ദിച്ചതായി പരാതി. വിവാഹ മോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപ്പെട്ടാണ് മർദ്ദനം. ചങ്കുവട്ടി സ്വദേശി അബ്ദുൾ അസീസിനെയാണ് ഭാര്യയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയി മർദ്ദിച്ചത്.

ജനനേന്ദ്രിയത്തിലടക്കം ഗുരുതരമായി പരിക്കേറ്റ അസീബ് കോട്ടക്കയ്ലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഒന്നര മാസം മുമ്പാണ് അബ്ദുൾ അസീബ് വിവാഹിതനായത്. ഭാര്യയുമായി ചെറിയ അഭിപ്രായവ്യത്യാസമുണ്ടായിരുന്നെന്നും അത് പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നതിനിടയിലാണ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതെന്നും അസീബ് വ്യക്തമാക്കി.

തട്ടിക്കൊണ്ടുപോയ മൂന്നു പേരെ കോട്ടക്കൽ പോലീസ് കസ്റ്റഡിയിലെടുത്തു. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അബ്ദുൾ അസീബിനെ അവിടെ നിന്നും കാറിലെത്തിയ മൂന്നംഗ സംഘം ബലമായി തട്ടിക്കൊണ്ട് പോകുകയായിരുന്നു.

തുടർന്ന് ഭാര്യ വീട്ടിലെത്തിച്ച് അസീബിനോട് വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ഭാര്യയുടെ ബന്ധുക്കൾ ആവശ്യപെട്ടു. ഇതിന് വഴങ്ങാത്തതിനെ തുടർന്ന് ജനനേന്ദ്രിയത്തിലടക്കം ഗുരുതരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ചു എന്നാണ് അസീബ് ആരോപിക്കുന്നത്.

Advertisment