മ​ല​പ്പു​റ​ത്ത് കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്ന് മ​ക​ന്‍റെ കു​ത്തേ​റ്റ് പിതാവിന് ദാരുണാന്ത്യം

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

മ​ല​പ്പു​റം: മ​ക​ന്‍റെ കു​ത്തേ​റ്റ് പിതാവ് മ​രി​ച്ചു. ചു​ങ്ക​ത്ത​റ പ​ള്ളി​ക്കു​ത്ത് സ്വ​ദേ​ശി ത​ങ്ക​ച്ച​നാ​ണ് മകന്റെ കുത്തേറ്റ് മ​രി​ച്ച​ത്. ചൊവ്വാഴ്ചയാണ് സംഭവം. കു​ടും​ബ​വ​ഴ​ക്കി​നെ തു​ട​ർ​ന്നാ​യി​രു​ന്നു മകനും പിതാവും തമ്മിൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

Advertisment

മകന്റെ കുത്തേറ്റ പിതാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംഭവസ്ഥലത്തെത്തിയ പൊലീസ് മകനെ കേസെടുത്തു.

Advertisment