/sathyam/media/post_attachments/NvcciMyEKDBimeGC6Egj.jpg)
മലപ്പുറം: മലപ്പുറം ചുങ്കത്തറ പുലിമുണ്ടയിൽ നായയോട് കൊടും ക്രൂരത. നായയെ ബൈക്കിന് പിന്നിൽ കെട്ടിവലിച്ച് കൊണ്ടു പോവുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നു. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. വീഡിയൊ ദൃശ്യങ്ങൾ പകർത്തിയ യുവാവ് ജോലി കഴിഞ്ഞ് മടങ്ങവെയാണ് ഈ ക്രൂരത കാണുന്നത്. തുടർന്ന് ഇയാൾ ബൈക്കിന് പിന്നാലെ ചെല്ലുകയും ഇത് തടയുകയും ചെയ്തു.
എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന ചോദ്യത്തിന് ബൈക്ക് ഓടിച്ചിരുന്ന ആൾ നായയെ തൊടാൻ പറ്റാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഇയാൾ പറയുന്നത് വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
ഒരു കിലോ മീറ്ററോളം നായയെ ഇത്തരത്തിൽ കൊണ്ടു പോയിട്ടുണ്ടെന്നും താൻ കാണുന്ന സമയത്ത് നായയ്ക്ക് ജീവനുണ്ടായിരുന്നെന്നും വീഡിയോ പകർത്തിയ ആൾ പറയുന്നു. തുടർന്ന് നായയെ ബൈക്കിലേക്ക് കയറ്റിവെച്ച് കൊണ്ടുപോകുന്നതും വീഡിയോയിൽ കാണാം.
വീഡിയൊ വൈറലായതോടെ എടക്കര പൊലീസ് സ്റ്റേഷനിൽ നിന്നും മൊഴിയെടുക്കാൻ ഇയാളെ വിളിച്ചു. ബൈക്കിന്‍റെ നമ്പർ വ്യക്തമായിട്ടുണ്ട്. നിലവിൽ കേസെടുത്തിട്ടില്ല. അന്വേഷണം ആരംഭിച്ചു.