/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
തിരൂര്‍:വൺ ഇന്ത്യ വൺ പെൻഷൻ (ഒഐഒപി) മൂവ്മെന്റ് തിരൂർ മണ്ഡലം ജോയിന്റ് സെക്രട്ടറിയും, ഓട്ടോ തൊഴിലാളിയുമായ യാസർ മുത്തൂറിനെ പണിമുടക്ക് ദിനത്തിൽ ഒരു രോഗിയുമായി തിരൂർ സർക്കാർ ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേ പണിമുടക്കനുകൂലികൾ മർദ്ദിച്ചവശനാക്കിയതിൽ പ്രതിഷേധിച്ച്, കുറ്റവാളികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒഐഒപി പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു.
ഇന്ന് വൈകിട്ട് 4, 30 ന് തിരൂർ റയിൽവേ സ്റേറഷൻ പരിസരത്ത് നിന്ന് ആരംഭിച്ചുന്ന പ്രതിഷേധ മാർച്ച് സർക്കാർ ആശുപത്രിക്ക് മുന്നിൽ സമാപിക്കും. ഒഐഒപി മൂവ്മെന്റ് സ്റ്റേറ്റ് പ്രസിഡന്റ് ജോർജ് ജോസഫ് വാതപ്പള്ളി, സ്റ്റേറ്റ് സെക്രട്ടറി പിഎംകെ ബാവ, ട്രഷറർ സുൽഫിക്കർ മങ്കട, മലപ്പുറം ജില്ലാ പ്രസിഡന്റ് വിജയൻ വെള്ളോടാൻ, സെക്രട്ടറി അഡ്വ. സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് ഉണ്ണി മൂപ്പൻ, മണ്ഡലം ഭാരവാഹികളായ ഖാദർ ഹാജി, സുൽഫിക്കർ എടവണ്ണ, ഷംസു തുടങ്ങിയ നേതാക്കൾ നേതൃത്വം കൊടുക്കുന്നു.