മലപ്പുറം: വളാഞ്ചേരിയില്‍ ഒരു കോടിയിലധികം രൂപയുടെ കുഴൽപണവുമായി ദമ്പതിമാർ പിടിയിൽ ഇവരിൽ നിന്ന് 117 ഗ്രാം സ്വര്‍ണവും പൊലീസ് പിടിച്ചെടുത്തു. നാലു മാസത്തിനിടെ എട്ട് കോടിയോളം രൂപയുടെ കുഴൽപണമാണ് വളാഞ്ചേരി നിന്ന് മാത്രം പോലീസ് പിടിച്ചെടുത്തത്.
മലപ്പുറം വളാഞ്ചേരി വന്‍കുഴല്‍പ്പണ വേട്ടയാണ് നടന്നത്. രേഖകളില്ലാതെ കാറില്‍കടത്തുകയായിരുന്നു ഒരുകോടി മൂന്നു ലക്ഷത്തി എണ്‍പതിനായിരം രൂപ പോലീസ് പിടികൂടിയത്. ദമ്പതികളായ മഹാരാഷ്ട്ര സ്വദേശികളായ സഞ്ജയ് താനാജി സബ്കല്‍ ഭാര്യ അര്‍ച്ചന എന്നിവരാണ് പിടിയിലായത്.
കോയമ്പത്തൂരില്‍നിന്ന് വേങ്ങരയിലേക്ക് കൊണ്ടുപോവുകയായിരുന്നു പണം. ഇവരില്‍നിന്നും സ്വര്‍ണ നാണയങ്ങളും പോലീസ് പിടികൂടി. ഇന്നലെ വൈകീട്ട് വളാഞ്ചേരിയില്‍നടന്ന വാഹന പരിശോധനക്കിടെയാണ് ദമ്പതികള്‍ പിടിയിലാകുന്നത്.
നാലു മാസത്തിനിടെ ആറു തവണയായി എട്ട് കോടിയോളം രൂപയാണ് വളാഞ്ചേരി പോലീസ് പിടികൂടിയത്. കാറിന്റെ പിന്‍സീറ്റില്‍രഹസ്യ അറകളിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. സാമ്പത്തിക വ്യവസ്ഥ തകര്‍ക്കുന്ന കുഴല്‍പ്പണ മാഫിയക്കെതിരെ പരിശോധന ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം.