ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
മലപ്പുറം: ചട്ടിപ്പറമ്പ് ചേങ്ങോട്ടൂരില്‍ പന്നിവേട്ടയ്ക്കിടെ അബദ്ധത്തിൽ വെടിയേറ്റ് യുവാവ് മരിച്ചു. ആക്കപ്പറപ്പ് സ്വദേശി ഇർഷാദ് (ഷാനു–28) ആണ് മരിച്ചത്. ഇർഷാദിനെ ഉടൻ തന്നെ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Advertisment
ചേങ്ങോട്ടൂരിൽ കാടുപിടിച്ചു കിടക്കുന്ന സ്ഥലത്ത് കാട്ടുപന്നികളുണ്ടെന്ന വിവരത്തെ തുടർന്ന് സൃഹൃത്തുക്കള്‍ക്കൊപ്പം വേട്ടയ്ക്കിറങ്ങിയതായിരുന്നു. ഇതിനിടെ അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നാടൻ തോക്കാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. കോട്ടയ്ക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.