മലപ്പുറത്ത് ഭർത്താവിനൊപ്പം ഉറങ്ങാൻ കിടന്ന യുവതി കഴുത്തിൽ തുണി മുറുക്കി കൊല്ലപ്പെട്ട നിലയിൽ

New Update

publive-image

മലപ്പുറം: ഏലംകുളത്ത് വീട്ടിൽ ഭർത്താവിനൊപ്പം ഉറങ്ങാൻ കിടന്ന യുവതിയെ കഴുത്തിൽ തുണി മുറുക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സംഭവ സ്ഥലത്ത് നിന്ന് കാണാതായ ഭർത്താവിനെ പിന്നീട് പൊലീസ് കസ്‌റ്റഡിയിലെടുത്തു.

Advertisment

ഏലംകുളം വായനശാലയ്‌ക്ക് സമീപം പൂത്രൊടി കുഞ്ഞലവിയുടെ മകൾ ഫാത്തിമ ഫഹ്‌ന (30) ആണ് കൊല്ലപ്പെട്ടത്. മണ്ണാർക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് പാറപ്പുറവൻ മുഹമ്മദ് റഫീഖിനെ (35) മണ്ണാർക്കാടുള്ള സ്വന്തം വീട്ടിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.

ഇന്നലെ പുലർച്ചെ നാലോടെയാണ് ഫഹ്‌നയെ കിടപ്പുമുറിയിൽ കൈകാലുകൾ ജനലിനോടും കട്ടിലിനോടും തുണി കൊണ്ട് ബന്ധിച്ച്, വായിൽ തുണി തിരുകിയ നിലയിൽ കണ്ടെത്തിയത്. 6 വർഷം മുൻപായിരുന്നു ഫാത്തിമ ഫഹ്‌നയുടെയും റഫീഖിന്റെയും വിവാഹം.

കിടപ്പുമുറിയുടെയും വീടിന്റെയും വാതിലുകൾ തുറന്നുകിടക്കുന്നതു കണ്ട് ഫഹ്‌നയുടെ അമ്മ നോക്കിയപ്പോഴാണ് മൃതദേ​ഹം കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഏലംകുളം, പെരിന്തൽമണ്ണ, കൊപ്പം എന്നിവിടങ്ങളിലെ ബേക്കറികളിൽ ഷവർമ നിർമാണജോലിക്കാരനായ ഭർത്താവ് റഫീഖ് രണ്ട് മാസത്തിലേറെയായി ഫഹ്‌നയുടെ വീട്ടിലാണ് താമസം. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

Advertisment