/sathyam/media/post_attachments/7MFX8H51g8zX3SsKmgSr.jpg)
മലപ്പുറം: ലോറിയിൽ ബിസ്‌ക്കറ്റിനും മിഠായികൾക്കും ഇടയിൽ ഒളിപ്പിച്ചു കടത്തിയ 3000 കിലോ ഹാൻസ് എക്‌സൈസ് പിടികൂടി. പാലക്കാട് ജില്ലക്കാരായ അബ്ദുൽ ഷഫീഖ്, അബ്ദുൽ റഹിമാൻ എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്.
മലപ്പുറം വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റിൽ ആണ് സംഭവം. ഇവരുടെ കയ്യിൽ നിന്ന് രേഖകളില്ലാതെ സൂക്ഷിച്ച 1,20,000 രൂപയും എക്സൈസ് പിടിച്ചെടുത്തിട്ടുണ്ട്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കും.