New Update
/sathyam/media/post_attachments/FCHQKhZGzuXILVf7uiG4.jpg)
മലപ്പുറം: ലൈസൻസ് ഇല്ലാതെ സർവ്വീസ് നടത്തിയ ബോട്ട് പിടിച്ചെടുത്തു. മലപ്പുറത്താണ് ബോട്ട് പിടിച്ചെടുത്തത്. ചാലിയാറിൽ മുറിഞ്ഞ മാടിൽ ലൈസൻസ് ഇല്ലാത്തവർ സർവീസ് നടത്തിയ ബോട്ടാണ് പിടിച്ചെടുത്തതെന്ന് പോർട്ട് ഉദ്യോഗസ്ഥരും അരീക്കോട് പൊലീസും അറിയിച്ചു.
Advertisment
മറു കരയിൽ ആളെ ഇറക്കി തിരിച്ചു വന്ന റിവർ ലാൻഡ് എന്ന ബോട്ട് ഓടിച്ച ഡ്രൈവർക്ക് ലൈസൻസും മറ്റ് മൂന്ന് പേർക്ക് രേഖകളോ ഇല്ലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു.
താനൂർ ബോട്ടപകടത്തെത്തുടർന്ന് ഇവിടുത്തെ സർവീസുകൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. പിന്നീടാണ് ഇവിടെ സർവീസ് തുടർന്നത്. റിവർ ലാൻഡ് എന്ന ബോട്ടിനു സ്റ്റോപ്പ് മെമ്മോ നൽകുകയും ചെയ്തിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us