താനൂര്‍ ബോട്ടപ്പകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 11 ലക്ഷം നല്‍കി ആന്റണി സിനിമയിലെ താരങ്ങളും അണിയറ പ്രവർത്തകരും

author-image
nidheesh kumar
New Update

publive-image

Advertisment

മലപ്പുറം: മലപ്പുറം താനൂർ ബോട്ടപകടത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് സഹായ ഹസ്തവുമായി ആന്റണി സിനിമയുടെ അണിയറ പ്രവർത്തകരും താരങ്ങളും. ആന്റണി സിനിമയിൽ വർക്ക് ചെയ്യുന്ന എല്ലാ അണിയറ പ്രവർത്തകരും അവരുടെ ഒരു ദിവസത്തെ വരുമാനം ഇതിനായി നൽകുകയും അതോടൊപ്പം തന്നെ നിർമ്മാതാക്കളായ ഐൻസ്റ്റീൻ മീഡിയയും അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻ ഹൗസും ചേർന്ന് 11 ലക്ഷം രൂപ ആശ്രിതർക്കും കുടുംബങ്ങൾക്കും സഹായമായി നൽകി.

publive-image

ജോഷിയുടെ സംവിധാനത്തിൽ ജോജു ജോർജ്ജ്, ചെമ്പൻ വിനോദ് ജോസ്, നൈല ഉഷ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന വേഷത്തിൽലെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈരാറ്റുപേട്ടയിൽ നടന്നു വരികയാണ്.

publive-image

ഈരാറ്റുപേട്ടയിൽ നടന്ന അനുശോചനത്തിന് ശേഷം നിർമാതാക്കളായ ഐൻസ്റ്റീൻ സാക്ക് പോളും മറ്റ് അണിയറ പ്രവർത്തകരും ചേർന്ന് മലപ്പുറം കളക്ട്രേറ്റിലെത്തി കളക്ടർക്ക് 11 ലക്ഷം രൂപയുടെ സഹായം നേരിട്ട് കൈമാറി. ഈ സഹായം കൊണ്ട് ആ കുടുംബങ്ങളുടെ കണ്ണുനീരിന് ചെറിയ ഒരു ശമനം ആകുമെങ്കിൽ അത് വലുതായി കാണുന്നു എന്നും താരങ്ങൾ പ്രതികരിച്ചു.

Advertisment