മലപ്പുറത്ത് യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് അറസ്റ്റിൽ

New Update

publive-image

മലപ്പുറം: കൊണ്ടോട്ടി വാഴക്കാട് യുവതിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഒളിവിൽ പോയ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇളംപിലാറ്റാശ്ശേരി സ്വദേശി ഷാക്കിറയെ കൊലപ്പെടുത്തി രക്ഷപ്പെട്ട ഭർത്താവ് മുഹമ്മദ് ഷമീറിനെയാണ് പൊലീസ് പിടികൂടിയത്.

Advertisment

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം നാട്ടുകാര്‍ അറിയുന്നത്. കിടപ്പുമുറിയിലാണ് ഷാക്കിറയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതോടെ വാഴക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

കൊലപാതക വിവരം പുറത്ത് അറിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് ഒളിവിൽ പോയ പ്രതി പിടിയിലായത്. കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇനിയും വ്യക്തമായിട്ടില്ല. പ്രതിയെ ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകു.

NEWS
Advertisment