'യു ആര്‍ ദ ജേണി'! ഫേസ്ബുക്കിലെ കവര്‍ ഫോട്ടോ മാറ്റി മഞ്ജുവാര്യര്‍; അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകള്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

ഫേസ്ബുക്കിലെ പ്രൊഫൈല്‍ ഫോട്ടോയും, കവര്‍ ചിത്രവും മാറ്റുന്നത് സാധാരണമാണ്. എന്നാല്‍ നടി മഞ്ജു വാര്യര്‍ ഫേസ്ബുക്ക് കവര്‍ ചിത്രം മാറ്റിയതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. 'യു ആര്‍ ദ ജേണി' എന്ന് എഴുതിയ ചിത്രമാണ് മഞ്ജു കവര്‍ചിത്രമായി ഉപയോഗിച്ചിരിക്കുന്നത്.

ഗൂഢാലോചനക്കേസില്‍ നടന്‍ ദിലീപിന് ജാമ്യം കിട്ടിയതിന് പിന്നാലെയാണ് മഞ്ജു കവര്‍ചിത്രം മാറ്റിയത്. അതുകൊണ്ട് തന്നെ കമന്റുകളിലൂടെ ചിത്രത്തിന് പലരും പല വ്യാഖ്യാനങ്ങള്‍ നല്‍കുന്നുണ്ട്. താരം എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. എന്തായാലും കവര്‍ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഇതിനോടകം നിരവധി പേര്‍ കമന്റ് ചെയ്തുകഴിഞ്ഞു.

Advertisment