Advertisment

ഒപ്പം നിന്നവര്‍ക്ക് നന്ദി, സ്വകാര്യതയെ മാനിക്കണം, വ്യാജവാര്‍ത്തകള്‍ അവസാനിപ്പിക്കൂ! അഭ്യര്‍ത്ഥനയുമായി മീന

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

ചെന്നൈ: ഭര്‍ത്താവിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് നടി മീന സാഗര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് മീന ഇക്കാര്യം ആവശ്യപ്പെട്ടത്.

"സ്‌നേഹനിധിയായ ഭർത്താവ് വിദ്യാ സാഗറിന്റെ വേർപാടിൽ ഞാൻ അതീവ ദുഃഖിതയാണ്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാന്‍ എല്ലാ മാധ്യമങ്ങളോടും ഞാൻ ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നു. ഈ വിഷയത്തിൽ എന്തെങ്കിലും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് ദയവായി നിർത്തുക. ഈ പ്രയാസകരമായ സമയങ്ങളിൽ, ഞങ്ങളുടെ കുടുംബത്തെ സഹായിക്കുകയും ഒപ്പം നിലകൊള്ളുകയും ചെയ്ത എല്ലാ നല്ല മനസ്സുകൾക്കും എന്റെ നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

എല്ലാ മെഡിക്കൽ ടീമിനും, മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, രാധാകൃഷ്ണൻ ഐഎഎസ്, സഹപ്രവർത്തകർ, സുഹൃത്തുക്കൾ, കുടുംബം, മാധ്യമങ്ങൾ, സ്നേഹവും പ്രാർത്ഥനയും അയച്ചതിന് എന്റെ സ്നേഹനിധികളായ ആരാധകർക്കും നന്ദി അറിയിക്കുന്നു''-മീന പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ ശ്വാസകോശസംബന്ധമായ രോഗം മൂലം മരണപ്പെട്ടത്.

Advertisment