New Update
Advertisment
ലോക മാതൃദിനത്തിന് ഇനി ഏതാനും ദിനങ്ങള്‍ മാത്രം ബാക്കി. മേയ് മാസത്തിലെ രണ്ടാം ഞായറാഴ്‌ചയാണ് മാതൃദിനമായി ആചരിക്കുന്നത്. സ്നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ അമ്മമാരുടെ ദിനമാണ് ലോക മാതൃദിനം. അമേരിക്കയിലാണ് മാതൃദിനത്തിന്‍റെ തുടക്കം.
1905ൽ അന്ന റീവെസ് ജാർവിസ് അവരുടെ അമ്മ മരിച്ചതിനെ തുടർന്നാണ് മാതൃദിന പ്രചാരണത്തിന് തുടക്കമിട്ടത്. പിന്നീട് 1908ൽ ഈ പ്രചാരണം വിജയം കണ്ടു. അങ്ങനെയാണ് ലോകം മുഴുവൻ മാതൃദിനം ഏറ്റെടുത്ത് ആഘോഷിക്കാൻ ആരംഭിച്ചത്.
വിർജീനിയയുടെ പടിഞ്ഞാറൻ പ്രദേശമായ ഗ്രാഫ്റ്റണിലെ സെന്റ് ആൻഡ്രൂസ് മെത്തഡിസ്റ്റ് പള്ളിയിൽ അന്ന റീവെസ് ജാർവിസ് സ്വന്തം അമ്മയുടെ ശവകുടീരത്തിന് മുകളിൽ പുഷ്‌പങ്ങൾ അർപ്പിച്ച് ഈ പ്രാർത്ഥനയ്ക്ക് തുടക്കം കുറിച്ചു. ഈ പള്ളിയാണ് ഇന്ന് രാജ്യാന്തര മാതൃദിന പള്ളിയെന്ന പദവി വഹിക്കുന്നത്.