Advertisment

തൊഴിലാളി ദിനത്തിൽ കാണേണ്ട മികച്ച 14 അന്താരാഷ്ട്ര സിനിമകൾ

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

തൊഴിലാളി ദിനത്തിന് (മേയ് 1) ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി. തൊഴിലാളികളുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത നിരവധി ചിത്രങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തമായിട്ടുണ്ട്. തൊഴിലാളി ദിനത്തിൽ കാണേണ്ട മികച്ച 14 അന്താരാഷ്ട്ര സിനിമകൾ ചുവടെ:

1. ദ കില്ലിംഗ് ഫ്ലോർ (1984)

ബിൽ ഡ്യൂക്ക് സംവിധാനം ചെയ്ത ദി കില്ലിംഗ് ഫ്ലോർ, ഒന്നാം ലോകമഹായുദ്ധസമയത്ത് ചിക്കാഗോയിലേക്ക് പോകുന്ന ഒരു കറുത്തവർഗക്കാരനായ ഫ്രാങ്ക് കസ്റ്ററിന്റെ ജീവിതത്തെക്കുറിച്ച് പറയുന്നു. വംശീയ വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിനിടയിൽ തൊഴിലാളി ചൂഷണത്തിന്റെ സങ്കീർണതകൾ സിനിമ ചര്‍ച്ച ചെയ്യുന്നു.

2. നോർമ റേ (1979)

ഓഫീസിലെ ബുള്ളറ്റിൻ ബോർഡിൽ നിന്ന് യൂണിയൻ വിരുദ്ധ കത്ത് പകർത്തിയതിന് ടെക്സ്റ്റൈൽ കമ്പനിയായ ജെ.പി. സ്റ്റീവൻസിൽ നിന്ന് പുറത്താക്കപ്പെട്ട യൂണിയൻ ഓർഗനൈസർ ക്രിസ്റ്റൽ ലീ സ്യൂട്ടന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ഈ സിനിമ.

3. ബ്രെഡ് ആന്‍ഡ് റോസസ്‌ (2000)

കെൻ ലോച്ചിന്റെ സിനിമ ശുചീകരണ തൊഴിലാളികളുടെ സമരം, അവകാശങ്ങള്‍ക്കായുള്ള പോരാട്ടം എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു.

4. പാരസൈറ്റ് (2019)

ബോംഗ് ജൂൺ ഹോയുടെ ഓസ്കാർ നേടിയ പാരസൈറ്റ് ഒരു ദരിദ്ര കുടുംബത്തെക്കുറിച്ചുള്ള ഒരു ദക്ഷിണ കൊറിയൻ ചിത്രമാണ്.

5. അറ്റ്ലാന്റിക് (2019)

സെനഗലിലെ ഡാകാർ അടിസ്ഥാനമാക്കി, മതി ഡിയോപ് സംവിധാനം ചെയ്ത ഈ മാസ്മരിക ചിത്രം, അമാനുഷികത, പ്രണയം, കുടിയേറ്റം, തൊഴില്‍ പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ച് പങ്കുവയ്ക്കുന്നു.

6. സോറി ടു ബോദര്‍ യു (2018)

ബൂട്ട്‌സ് റൈലിയുടെ ആദ്യ ചിത്രമായ ഇത് കോര്‍പറേറ്റ്, മുതലാളിത്തം എന്നിവയെക്കുറിച്ചുള്ളതാണ്. ആക്ഷേപഹാസ്യ രീതിയിലാണ് ചിത്രീകരണം.

7. ദി ലാൻഡ് (1970)

ഇതിഹാസ ഈജിപ്ഷ്യൻ സംവിധായകൻ യൂസഫ് ചാഹിൻ (അബ്ദുൽ റഹ്മാൻ അൽ-ഷർഖാവിയുടെ ജനപ്രിയ നോവലിനെ അടിസ്ഥാനമാക്കി) സംവിധാനം ചെയ്ത ദ ലാൻഡ് അല്ലെങ്കിൽ അൽ അർഡ്, നൈൽ ഡെൽറ്റയിൽ താമസിക്കുന്ന പാവപ്പെട്ട പരുത്തി കർഷകരുടെ ജീവിതത്തിലെ ദുരിതത്തെക്കുറിച്ചാണ് പറയുന്നത്.

8. ടൈഗർടെയിൽ (2020)

അലന്‍ യാങാണ് ഈ ചിത്രം സംവിധാനം ചെയ്തത്. തായ്വാനീലെ ഒരു ഫാക്ടറി തൊഴിലാളി യുഎസില്‍ കുടിയേറുന്നതും, തുടര്‍ന്ന് അനുഭവിക്കുന്ന പ്രശ്‌നങ്ങളുമാണ് ഈ സിനിമയിലുള്ളത്.

9. ദി ഓർഗനൈസർ (1963)

മരിയോ മോണിസെല്ലി സംവിധാനം ചെയ്ത ഇറ്റാലിയൻ സിനിമയായ ഐ കോംപാഗ്നി (The Organizer), ടൂറിനിലെ ടെക്സ്റ്റൈൽ വ്യവസായത്തിലെ ചൂഷണം ചെയ്യപ്പെടുന്ന ഫാക്ടറി തൊഴിലാളികളുടെ സംഘാടകനായി മാറിയ അധ്യാപകന്റെ കഥയാണ് പറയുന്നത്.

10. റോമ (2018)

ഓസ്‌കാർ പുരസ്‌കാരം നേടിയ ഈ മെക്‌സിക്കൻ സിനിമ സംവിധാനം ചെയ്തത് അൽഫോൻസോ ക്യൂറോൺ ആണ്.

11. ദി മോട്ടോർസൈക്കിൾ ഡയറീസ് (2004)

ഏണസ്റ്റോ (ചെ) ചെ ഗുവേരയും അദ്ദേഹത്തിന്റെ സുഹൃത്ത് ആൽബെർട്ടോ ഗ്രാനഡയും മോട്ടോർ സൈക്കിളിൽ തെക്കേ അമേരിക്ക ചുറ്റിനടക്കുന്ന പര്യവേഷണത്തെക്കുറിച്ചാണ് ഈ ചിത്രം പങ്കുവയ്ക്കുന്നത്.

12. മറ്റെവാൻ (1987)

ജോൺ സെയ്‌ൽസ് സംവിധാനം ചെയ്ത, മറ്റെവാൻ, മിംഗോ കൗണ്ടിയിലെ മറ്റെവാനിലെ കൽക്കരി ഖനിത്തൊഴിലാളികളുടെ വേദനാജനകമായ ജീവിതത്തെക്കുറിച്ചുള്ള യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.

13. മെയ്ഡ് ഇന്‍ ഡാഗന്‍ഹാം

1968-ൽ ഫോർഡ് ഡാഗൻഹാം പ്ലാന്റിലെ സ്ത്രീ തയ്യൽ മെഷീനിസ്റ്റുകൾ നടത്തിയ സമരത്തെക്കുറിച്ചുള്ള ഈ ബ്രിട്ടീഷ് സിനിമയിൽ സാലി ഹോക്കിൻസ് ആണ് പ്രധാന വേഷം അവതരിപ്പിച്ചത്.

14. സ്നോപിയർസർ (2013)

കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചും, ഭാവി ജീവിതത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്തത് ബോങ് ജൂണ്‍ ഹോ ആണ്.

Advertisment