/sathyam/media/post_attachments/4Y645uqKeU0JyiAxXSyO.jpg)
മുംബൈ: എക്‌സിറ്റ് പോളുകളിലും കൃത്യമായ ചിത്രം തെളിയാത്ത ഗോവയിലും ഉത്തരാഖണ്ഡിലും മുതിര്‍ന്ന നേതാക്കളെ നേരത്തെ തന്നെ ചുമതലപ്പെടുത്തി കോണ്‍ഗ്രസ്. കുതിരക്കച്ചവട സാധ്യത മുന്നില്‍കണ്ടാണ് കോണ്‍ഗ്രസിന്റെ ഈ നീക്കം. ചാഞ്ചാടാനിടയുള്ള സ്ഥാനാര്‍ത്ഥികളെ അടക്കം റിസോര്‍ട്ടുകളിലേക്ക് മാറ്റാനാണ് സാധ്യത.
ഗോവയില്‍ പി ചിദംബരം അടക്കമുള്ള നേതാക്കള്‍ ഇപ്പോള്‍ ഉണ്ട്. ഇവര്‍ ചര്‍ച്ചകള്‍ തുടരുകയാണ്. എഎപി അടക്കമുള്ള പാര്‍ട്ടികളുമായി സഖ്യസാധ്യതകളും ആരായുന്നുണ്ട്.
ഗോവയില്‍ തൂക്കുസഭയാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. എങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്ന സാഹചര്യമുണ്ടായാല്‍ സാധ്യതകള്‍ കളയരുതെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. ഇതുകൂടി കണ്ടിട്ടാണ് നീക്കങ്ങള്‍.
പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നേരത്തെ തന്നെ റിസോര്‍ട്ടുകളിലേക്ക് മാറ്റാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെയാണ് റിസോര്‍ട്ടിലേക്ക് മാറ്റുക. കോണ്‍ഗ്രസിന് ഭരണ പങ്കാളിത്തമുള്ള മഹാരാഷ്ട്രയിലെ റിസോര്‍ട്ടുകളാണ് പരിഗണനയിലുള്ളത്.
കേരളത്തിലേക്കും സ്ഥാനാര്‍ത്ഥികളെ എത്തിക്കുന്നത് പരിഗണനയിലുണ്ടെന്നാണ് വിവരം. അതിനിടെ കൂടുതല്‍ നേതാക്കളെ ഗോവയിലേക്കും ഉത്തരാഖണ്ഡിലേക്കും നിയോഗിക്കാനാണ് പാര്‍ട്ടി തീരുമാനം.