ഐപിഎല്‍ ആവേശത്തിനൊരുങ്ങി ക്രിക്കറ്റ് ആരാധകര്‍ ! ഐപിഎല്‍ 15-ാം എഡിഷന് നാളെ തുടക്കം. ആദ്യ മത്സരം ചെന്നൈയും കൊല്‍ക്കത്തയും തമ്മില്‍ ! അറിയാം ടീമുകളെയും താരങ്ങളെയും

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

publive-image

Advertisment

മുംബൈ: രണ്ടു മാസത്തിലേറെ നീണ്ടു നില്‍ക്കുന്ന കുട്ടി ക്രിക്കറ്റിന്റെ ആവേശത്തിലേക്ക് കായിക ലോകം. ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്റെ (ഐപിഎല്‍) 15ാം എഡിഷന് നാളെ തുടക്കമാകും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ മഹാരാഷ്ട്രയിലെ മൂന്നു വേദികളിലാണ് മത്സരം.

ഉദ്ഘാടന മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകളായ ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമാണ് ഏറ്റുമുട്ടുന്നത്. ഇരു ടീമിനും ഇത്തവണ പുതുനായകന്‍മാരാണ്. ചെന്നൈയുടെ 'തല'മാറി രവീന്ദ്ര ജഡേജ ക്യാപ്റ്റനായ ആദ്യ മത്സരമാണിത്.

കൊല്‍ക്കത്ത ക്യാപ്റ്റനെന്ന നിലയില്‍ ശ്രേയസ് അയ്യരും നാളെ അരങ്ങേറ്റം കുറിക്കും. ഇത്തവണ മെഗാ താരലേലത്തിന് ശേഷം വലിയ അഴിച്ചുപണികളുമായാണ് എല്ലാ ടീമുകളും രംഗത്തുള്ളത്.

ടീമുകളും പ്രധാന താരങ്ങളും

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ക്യാപ്റ്റന്‍: രവീന്ദ്ര ജഡേജ

പ്രധാന താരങ്ങള്‍: ഋതുരാജ് ഗെയ്ക്വാദ്, അമ്പാട്ടി റായിഡു, എം എസ് ധോണി, ഡ്വെയ്ന്‍ ബ്രാവോ.

മുംബൈ ഇന്ത്യന്‍സ്

ക്യാപ്റ്റന്‍: രോഹിത് ശര്‍മ

പ്രധാന താരങ്ങള്‍: ഇഷന്‍ കിഷന്‍, കീറോണ്‍ പൊള്ളാര്‍ഡ്, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുമ്ര, ജോഫ്ര ആര്‍ച്ചര്‍

ഡല്‍ഹി ക്യാപിറ്റല്‍സ്

ക്യാപ്റ്റന്‍: ഋഷഭ് പന്ത്

പ്രധാന താരങ്ങള്‍ : ഡേവിഡ് വാര്‍ണര്‍, ആന്റിച്ച് നോര്‍ട്യ, റോവ്മന്‍ പവല്‍, ഷാര്‍ദൂല്‍ ഠാക്കൂര്‍.

രാജസ്ഥാന്‍ റോയല്‍സ്

ക്യാപ്റ്റന്‍: സഞ്ജു സാംസണ്‍

പ്രധാന താരങ്ങള്‍: ജോസ് ബട്ലര്‍, ദേവ്ദത്ത് പടിക്കല്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, ആര്‍ അശ്വിന്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

ക്യാപ്റ്റന്‍: ശ്രേയസ് അയ്യര്‍

പ്രധാന താരങ്ങള്‍: നിതീഷ് റാണ, പാറ്റ് കമിന്‍സ്, ആന്ദ്രേ റസല്‍, സുനില്‍ നരെയ്ന്‍

പഞ്ചാബ് കിങ്‌സ്

ക്യാപ്റ്റന്‍: മയാങ്ക് അഗര്‍വാള്‍

പ്രധാന താരങ്ങള്‍: ശിഖര്‍ ധവാന്‍, ജോണി ബെയര്‍‌സ്റ്റോ, ലിയാം ലിവിങ്സ്റ്റണ്‍, കഗീസോ റബാദ

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

ക്യാപ്റ്റന്‍: ഫാഫ് ഡുപ്ലെസി

പ്രധാന താരങ്ങള്‍: വിരാട് കോലി, മാക്‌സ്വെല്‍, ജോഷ് ഹെയ്‌സല്‍വുഡ്, വാനിന്ദു ഹസരംഗ

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ക്യാപ്റ്റന്‍: കെയ്ന്‍ വില്യംസന്‍

പ്രധാന താരങ്ങള്‍: ഏയ്ഡന്‍ മാര്‍ക്രം, നിക്കോളാസ് പുരാന്‍, അബ്ദുല്‍ സമദ്, ഭുവനേശ്വര്‍ കുമാര്‍

ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ക്യാപ്റ്റന്‍: കെ.എല്‍.രാഹുല്‍

പ്രധാന താരങ്ങള്‍: ക്വിന്റന്‍ ഡികോക്, രവി ബിഷ്‌ണോയ്, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ജയ്‌സന്‍ ഹോള്‍ഡര്‍

ഗുജറാത്ത് ടൈറ്റന്‍സ്

ക്യാപ്റ്റന്‍: ഹാര്‍ദിക് പാണ്ഡ്യ

പ്രധാന താരങ്ങള്‍: ശുഭ്മന്‍ ഗില്‍, റാഷിദ് ഖാന്‍, മുഹമ്മദ് ഷമി, ലോക്കി ഫെര്‍ഗൂസന്‍

Advertisment