/sathyam/media/post_attachments/eV4dU8JQj7grIFdEjH8g.jpg)
മുംബൈ: ഐപിഎല്ലില്‍ തുടര്‍ച്ചായ എട്ടാം തോല്‍വിക്ക് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ടീമില്‍ കലഹമെന്ന് സൂചന. ടീമിന്റെ ഒത്തിണക്കം നഷ്ടമായതാണ് തുടര്‍ തോല്‍വിക്ക് കാരണമെന്നാണ് എല്ലാവരും ആരോപിക്കുന്നത്. ടീമിന്റെ പ്രകടനത്തില്‍ മാനേജ്‌മെന്റും ആകെ അതൃപ്തരാണ്.
ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായ രോഹിത് ശര്‍മ്മയാണ് മുംബൈ ഇന്ത്യന്‍സിന്റെയും നായകന്‍. ടീമിന്റെ കഴിഞ്ഞ കാലത്തെ മികച്ച പ്രകടത്തിന് ചുക്കാന്‍ പിടിച്ച ക്യാപ്റ്റന് നിരാശയുടേതാണ് ഇത്തവണത്തെ ഐപിഎല്‍. മെഗാ ലേലത്തിന് പിന്നാലെ ടീമിലെ നെടും തൂണുകളായ താരങ്ങളെ നഷ്ടപ്പെട്ടതും പുതുതായി എത്തിച്ചവരെ ഫലപ്രദമായി ഉപയോഗിക്കാനാവാത്തതുമാണ് മുംബൈക്ക് വിനയായത്.
ടീമിലെ പ്രധാന താരങ്ങളായ ഇഷാന്‍ കിഷനും സൂര്യകുമാര്‍ യാദവിനും കീറോന്‍ പൊള്ളാര്‍ഡിനും കാര്യമായി ബാറ്റു ചെയ്യാനാകുന്നില്ല. ഹിറ്റ്മാന്‍ രോഹിത്തിന്റെ പ്രകടനവും ദയനീയമാണ്.
ബൗളിങ് വിഭാഗവും ദയനീയ പ്രകടനമാണ് നടത്തുന്നത്. ജസ്പ്രീത് ബുംറയ്ക്ക് പോലും കൂടുതല്‍ വിക്കറ്റ് വീഴ്ത്താനാകുന്നില്ല. വന്‍തുക പറഞ്ഞ് ലേലത്തില്‍ പിടിച്ച ജോഫ്ര ആര്‍ച്ചറാകട്ടെ ഇത്തവണ കളിക്കുന്നില്ല. ഡാനിയേല്‍ സാംസ് പോലുള്ളവരും നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ല.
11 കളിക്കാര്‍ ഒരു ടീമായല്ല, മറിച്ച് 11 വ്യക്തികള്‍ എന്ന നിലയ്ക്കാണ് ഗ്രൗണ്ടില്‍ ഇറങ്ങുന്നത്. ഗ്രൗണ്ടില്‍ കൂടിയാലോചനകള്‍ നടക്കാത്തതും ഇതുകാരണമാണ്. മുന്‍ കാലങ്ങളില്‍ ഇതായിരുന്നില്ല സ്ഥിതി.
പൊള്ളാര്‍ഡും രോഹിത്തും തമ്മിലും മറ്റു കളിക്കാര്‍ തമ്മിലും ആശയവിനിമയം നടന്നിരുന്നു. എന്നാല്‍ ഇപ്പോഴത് കളത്തില്‍ കാണാനാകുന്നില്ല. ഇതുതന്നെയാണ് ടീമിന്റെ തുടര്‍ തോല്‍വിക്ക് കാരണം.
തുടര്‍ച്ചയായ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ രോഹിത്ത് തയ്യാറാകണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇത് മാനേജ്‌മെന്റ് സ്തിരീകരിച്ചിട്ടില്ല. എന്തായാലും ഇത്തവണ കിരീട പ്രതീക്ഷ അസ്മതമിച്ചതോടെ ടീമില്‍ കൂടുതല്‍ തര്‍ക്കങ്ങളുണ്ടാകുമെന്ന് ഉറപ്പാണ്.