ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
മുംബൈ: മഹാരാഷ്ട്രാ രാഷ്ട്രീയത്തില്‍ വീണ്ടും വമ്പന്‍ ട്വിസ്റ്റ്. ശിവസേനാ വിമത-ബിജെപി സഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെയെ പ്രഖ്യാപിച്ചു.
Advertisment
മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്നാവിസ് വാര്‍ത്താ സമ്മേളനത്തിലാണ് ഷിന്‍ഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. മൂന്നരയോടുകൂടി ഷിന്‍ഡെയും ഫഡ്നാവിസും ഒന്നിച്ച് ഗവര്‍ണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കുന്നതിനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു.
ഇതുപ്രകാരം വൈകിട്ട് 7.30ന് സത്യപ്രതിജ്ഞ നിശ്ചയിച്ചു. അതുവരെയും ബിജെപി നേതാവ് ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയാകും എന്നതായിരുന്നു സകലരുടെയും പ്രതീക്ഷ. എന്നാല്‍ തുടര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അപ്രതീക്ഷിതമായിരുന്നു ഫട്നാവിസ് ഷിന്‍ഡെയുടെ പേര് നിര്‍ദേശിച്ചത്.