മുംബൈ:ഗോവയില്‍ വിമത എംഎല്‍എമാര്‍ക്കെതിരെ കര്‍ശന നടപടിയുമായി കോണ്‍ഗ്രസ്. മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദിഗംബര്‍ കാമത്ത്, മുന്‍ പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ എന്നിവരെ അയോഗ്യരാക്കാനാണ് നോട്ടീസ് നല്‍കിയത്.
തുടര്‍ നീക്കങ്ങള്‍ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ഇന്ന് വൈകീട്ട് ചേരുന്നുണ്ട്. യോഗത്തില്‍ പങ്കെടുക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് ഗോവയില്‍ എത്തി. കോണ്‍ഗ്രസിന് ഗോവയില്‍ 11 എംഎല്‍എമാരാണുള്ളത്.
നേരത്തെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മൈക്കിള്‍ ലോബോയെ കോണ്‍ഗ്രസ് നീക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രണ്ടു പേരെയും കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യരാക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. ഈ രണ്ടു നേതാക്കളും ചേര്‍ന്നാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപിയില്‍ എത്തിക്കാന്‍ നീക്കം നടത്തിയത്.
ഇന്നു നിയമസഭാ സമ്മേളനത്തിനു മുന്നോടിയായി കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ഇന്നലെ വിളിച്ചിരുന്നു. ഇതില്‍ ആറ് എംഎല്‍എമാര്‍ പങ്കെടുത്തിരുന്നില്ല. ഇതോടെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിടുകയാണന്ന് പ്രചരിച്ചു. അതിനിടെ മൈക്കിള്‍ ലോബോയും ദിഗംബര്‍ കാമത്തും മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ സന്ദര്‍ശിച്ചിരുന്നു.
മൂന്നില്‍ രണ്ടു എംഎല്‍എമാരുമായി പാര്‍ട്ടി വിടാനായിരുന്നു വിമതരുടെ നീക്കം. മൈക്കിള്‍ ലോബോയുടെ ഭാര്യ ദെലൈല ലോബോയും എംഎല്‍എയാണ്. ഇവര്‍ക്ക് പുറമെ മൂന്നു എംഎല്‍എമാരുമായി പാര്‍ട്ടി വിടാനായിരുന്നു പദ്ധതി.
എന്നാല്‍ നേതൃത്വം ഇടപെട്ടതോടെ എംഎല്‍എമാര്‍ പോകാന്‍ തയ്യാറായില്ല. കൂറുമാറ്റം ഭയന്ന് അഞ്ച് എംഎല്‍എമാരെ കോണ്‍ഗ്രസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. ഇതിനിടെ വിട്ടു നിന്ന മൂന്നു എംഎല്‍എമാരും പാര്‍ട്ടി ക്യാമ്പിലെത്തി. ലോബോയ്ക്ക് പകരം പുതിയ കക്ഷി നേതാവിനെ തെരഞ്ഞെടുത്ത ശേഷമായിരിക്കും മറ്റ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ നാളെ സഭയില്‍ എത്തുക.
നിയമസഭാ മന്ദിരത്തില്‍ എത്തിയ മൈക്കിള്‍ ലോബോ താന്‍ പാര്‍ട്ടി വിടില്ലെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ ജനുവരി വരെ ബിജെപിയിലായിരുന്നു ലോബോ. കഴിഞ്ഞ ഫെബ്രുവരി മന്ത്രിസ്ഥാനം രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന ലോബോ ഇത്തവണ തെരഞ്ഞെടുപ്പിന് ശേഷം ബിജെപിയിലേക്ക് മടങ്ങാന്‍ ശ്രമിക്കുകയായിരുന്നു.
കോണ്‍ഗ്രസില്‍ നിന്നും 10 എഎല്‍എമാരുമായി എത്താമെന്ന് ബിജെപി നേതൃത്വത്തിന് മൈക്കിള്‍ ലോബോ ഉറപ്പു നല്‍കിയിരുന്നു. ഈ ഉറപ്പില്‍ വിശ്വസിച്ചാണ് ബിജെപി വിമത നീക്കത്തിന് പിന്തുണ നല്‍കിയത്. വിമതരെ താല്‍ക്കാലികമായി ഒതുക്കാനായെങ്കിലും അത് ശാശ്വതമാകുമോയെന്ന ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.