/sathyam/media/post_attachments/fbuBOXV4BjDTswwzadc8.jpg)
ഡൽഹി: ഹിമാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ വ്യാപക നഷ്ടം. മേഘവിസ്ഫോടനത്തെ തുടർന്നാണ് പ്രതീക്ഷിത പ്രളയം ഉണ്ടായത്. ഹിമാചല്‍ പ്രദേശിലെ സോളനില്‍ ഉരുള്‍പൊട്ടല്‍. സോളനിലും ഹാമില്‍പ്പൂരിലുമായി രണ്ടു മരണം. പത്ത് വീടുകള്‍ ഒലിച്ചുപോയി, മാണ്ഡി ബാഗിപുല്‍ മേഖലയില്‍ ജലനിരപ്പ് ഉയര്‍ന്നു. വിനോദസഞ്ചാരികളും നാട്ടുകാരും ഉള്‍പ്പെടെ ഇരുന്നൂറിലധികംപേര്‍ കുടുങ്ങിക്കിടക്കുന്നു. അസം അടക്കമുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിൽ പ്രളയക്കെടുതിയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴയും തുടരുന്നു. 10 ട്രെയിനുകള്‍ റദ്ദാക്കി,
ഹിമാചൽ പ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കവും, ഉരുൾപൊട്ടലും രൂക്ഷമായിട്ടുണ്ട്. ഇതിനെ തുടർന്ന് വീടുകളും കന്നുകാലികളും ഒലിച്ചുപോയി. അതേസമയം, സമീപപ്രദേശമായ ഡൽഹിയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹി-ജയ്പൂർ ദേശീയപാതയിലെ ചില മേഖലകൾ ഇന്നലെ മണിക്കൂറുകളോളം വെള്ളത്തിനടിയിലായിരുന്നു.
ഇത്തവണ ഡൽഹിയിലും മുംബൈയിലും ഒരുമിച്ചാണ് കാലവർഷം എത്തിയിരിക്കുന്നത്. ഡൽഹിയിൽ ജൂലൈ 1 വരെ കനത്ത മഴയും ഇടിമിന്നലും ഉണ്ടായേക്കാമെന്നാണ് കാലാവസ്ഥ ഏജൻസികളുടെ പ്രവചനം. ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലും കനത്ത മഴയാണ് അനുഭവപ്പെട്ടത്. പലയിടങ്ങളിലും വെള്ളക്കെട്ട് ഉണ്ടായത് ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us