പ്രതിപക്ഷ ഐക്യപ്രഖ്യാപനത്തിന് പിന്നാലെ സഖ്യത്തിന് പേരാവുന്നു. 'പാട്രിയോട്ടിക് ഡെമോക്രാറ്റിക് അലയന്‍സ്' (പിഡിഎ) എന്ന പേരിടുമെന്ന് സൂചന. മതനിരപേക്ഷവും ജനാധിപത്യപരവുമായ ആശയങ്ങൾ സഖ്യം ഉയർത്തിപ്പിടിക്കുമെന്ന് സിപിഐ. ഞങ്ങൾ പ്രതിപക്ഷം എന്നതിലുപരി രാജ്യസ്നേഹികളാണെന്ന് മമത ബാനർജി. എ​ൻ​ഡി​എ​യ്ക്ക് ബ​ദ​ലാ​വുമോ 'പിഡിഎ'​ പ്ര​തി​പ​ക്ഷ സ​ഖ്യം?

New Update

publive-image

Advertisment

ഡല്‍ഹി: 2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരുമിച്ചു മത്സരിക്കുന്ന 14 പാ​ർ​ട്ടി​ക​ളു​ടെ സം​യു​ക്ത പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​ന് 'പാട്രിയോട്ടിക് ഡെമോക്രാറ്റിക് അലയന്‍സ് (പിഡിഎ) എന്ന് പേരിട്ടേക്കുമെന്ന് സൂചന. സഖ്യത്തെ കുറിച്ചുള്ള ഷിംലയില്‍ നടക്കാന്‍ പോകുന്ന രണ്ടാമത്തെ യോഗത്തില്‍ ഇതു സംബന്ധിച്ച തീരുമാനം എടുത്തേക്കും എന്നാണ് റിപ്പോര്‍ട്ട്.

പട്നയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടയില്‍ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പേര് സംബന്ധിച്ച് സൂചന നല്‍കി. ഇക്കാര്യത്തില്‍ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടായിട്ടില്ലെന്നും എന്‍ഡിഎയെ പരാജയപ്പെടുത്തുക എന്നതാണ് പ്രാഥമിക ലക്ഷ്യമെന്നു രാജ പറഞ്ഞു.

മതനിരപേക്ഷവും ജനാധിപത്യപരവുമായ ആശയങ്ങളില്‍ വിശ്വസിക്കുന്ന പാര്‍ട്ടികളാണ് സഖ്യത്തിന്റെ ഭാഗമാകുന്നത്. പുതിയ മുന്നണിയുടെ പേരില്‍ ഇത്തരം ആശയങ്ങളുടെ പ്രതിഫലനം ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തങ്ങളെ പ്രതിപക്ഷം എന്ന് വിളിക്കുന്നതിന് പകരം രാജ്യസ്നേഹികളെന്ന് വിശേഷിപ്പിക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പറഞ്ഞിരുന്നു.

വെള്ളിയാഴ്ചയാണ് പതിനഞ്ച് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ പട്‌നയില്‍ യോഗം ചേര്‍ന്നത്. അടുത്ത മാസം ഷിംലയില്‍ ചേരുന്ന യോഗത്തില്‍ ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കാനാണ് തീരുമാനം.

Advertisment