ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ സ്റ്റേ ​ചെ​യ്ത് ഗോ​ഹ‌​ട്ടി ഹൈ​ക്കോ​ട​തി

New Update

publive-image

ഗോ​ഹ​ട്ടി: ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സി​ൽ കു​റ്റാ​രോ​പി​ത​നാ​യ ബ്രി​ജ്ഭൂ​ഷ​ൺ ശ​ര​ൺ സിം​ഗ് നേ​തൃ​ത്വം ന​ൽ​കു​ന്ന ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍റെ(​ഡ​ബ്ല്യു​എ​ഫ്ഐ) തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ സ്റ്റേ ​ചെ​യ്ത് ഗോ​ഹ‌​ട്ടി ഹൈ​ക്കോ​ട​തി.

Advertisment

ജൂ​ലൈ 11-ന് ​ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ആ​സാം ഗു​സ്തി അ​സോ​സി​യേ​ഷ​ൻ(​എ​ഡ​ബ്ല്യു​എ) ന​ൽ​കി​യ കേ​സി​ലെ വാ​ദം കേ​ൾ​ക്കു​ന്ന ദി​വ​സ​മാ​യ ജൂ​ലൈ 17 വ​രെ ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ന്ന​താ​യി കോ​ട​തി ഉ​ത്ത​ര​വ് ന​ൽ​കി.

ഡ​ബ്ല്യു​എ​ഫ്ഐ​യി​ലെ അം​ഗ​ത്വ​ത്തി​നാ​യി ത​ങ്ങ​ൾ ന​ൽ​കി​യ അ​പേ​ക്ഷ നി​രാ​ക​രി​ച്ച​തി​നെ​തി​രെ ഫെ​ഡ​റേ​ഷ​ൻ ആ​ഡ്ഹോ​ക് ക​മ്മി​റ്റി, ഇ​ന്ത്യ​ൻ ഒ​ളിം​പി​ക് അ​സോ​സി​യേ​ഷ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ എ​ഡ​ബ്ല്യു​എ കേ​സ് കൊ​ടു​ത്തി​രു​ന്നു.

ത​ങ്ങ​ളെ ദേ​ശീ​യ ഫെ​ഡ​റേ​ഷ​ന്‍റെ അം​ഗ​ങ്ങ​ളാ​യി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ത​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നു​മാ​ണ് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​ക്കാ​ര്യം അം​ഗീ​ക​രി​ക്കു​ന്ന 2014-ലെ ​തീ​രു​മാ​നം ഡ​ബ്ല്യു​എ​ഫ്ഐ ഇ​തു​വ​രെ ന​ട​പ്പാ​ക്കി​യി​ല്ലെ​ന്നും എ​ഡ​ബ്ല്യു​എ കോ​ട​തി​യി​ൽ അ​റി​യി​ച്ചു.

ഈ ​വാ​ദ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ സ്റ്റേ ​ചെ​യ്ത​ത്.

Advertisment