New Update
Advertisment
ഡൽഹി: ഛത്തീസ്ഗഡിൽ അനുനയ നീക്കവുമായി കോൺഗ്രസ് ഹൈക്കമാൻഡ്. മുതിർന്ന നേതാവ് ടി.എസ്. സിംഗ് ദേവ് ഉപമുഖ്യമന്ത്രിയാകും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയാണ് പ്രഖ്യാപനം നടത്തിയത്.
നിയമസഭാ തെരഞ്ഞെടുപ്പ് ചർച്ച ചെയ്യാൻ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്ത് നടന്ന അവലോകന യോഗത്തിലാണ് തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെയാണ് കോൺഗ്രസിന്റെ അനുനയ നീക്കം.
ടേം വ്യവസ്ഥയിൽ മുഖ്യമന്ത്രി ഭൂപേഷ് സിംഗ് ബാഗേലുമായി സിംഗ് ദേവ് ഭിന്നതയിലായിരുന്നു. തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ തർക്കം ഒഴിവാക്കാനാണ് എഐസിസി ഇടപെടൽ.