/sathyam/media/post_attachments/oQ6z0NiOoGuc2xyqrnev.jpg)
ഡൽഹി: ദേശീയ തലത്തിൽ കോൺഗ്രസിന്റെ താരപ്രചാരകനായിരുന്ന കനയ്യ കുമാറിന് വിദ്യാർഥി സംഘടനയുടെ ചുമതല നൽകി കോൺഗ്രസ്. വിദ്യാർഥി വിഭാഗമായ എന്എസ്യുഐയുടെ ചുമതലയാണ് കനയ്യക്കു നൽകിയത്.
സിപിഐ വിട്ട് കോൺഗ്രസിലെത്തിയതു മുതൽ കോൺഗ്രസിന് ദേശീയ തലത്തിൽ കരുത്തുപകരുന്ന പല പരിപാടികളിലും കനയ്യ സജീവമായിരുന്നു. ഭാരത് ജോഡോ യാത്രയിലുടനീളം രാഹുൽ ഗാന്ധിക്കൊപ്പം കനയ്യയും ഉണ്ടായിരുന്നു.
നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയുടെ (എന്എസ്യുഐ) എഐസിസി ഇൻചാർജ് ആയി കനയ്യയെ നിയമിക്കുമ്പോൾ കോൺഗ്രസ് ലക്ഷ്യം വെക്കുന്നത് യുവാക്കളെ പാർട്ടിയിലേക്ക് അടുപ്പിക്കുക എന്നത് തന്നെയാണ്.
കനയ്യ കുമാറിനെ ഡൽഹി സംസ്ഥാന അധ്യക്ഷൻ, യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ തുടങ്ങിയ പദവികളിലേക്ക് പരിഗണിക്കുന്നുണ്ടെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു.