/sathyam/media/post_attachments/l5H4GgWiLAzt6Ey9vBiV.jpg)
ബംഗളൂരു: ബംഗളൂരുവിൽ ടെക് കമ്പനിയുടെ മാനേജിംഗ് ഡയറക്ടറെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെയും (സിഇഒ) ഒരു മുൻ ജീവനക്കാരൻ വെട്ടി കെലപ്പെടുത്തി. ഓഫീസിൽ അതിക്രമിച്ച് കയറിയ മുൻ ജീവനക്കാരൻ വാളുകൊണ്ട് കമ്പനി മേധാവികളെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ എയറോണിക്‌സ് ഇൻറർനെറ്റ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ ഫണീന്ദ്ര സുബ്രഹ്മണ്യ, സിഇഒ വിനു കുമാർ എന്നിവർ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. അക്രമി ഫെലിക്‌സ് ഒളിവിലാണെന്ന് ബെംഗളൂരു നോർത്ത് ഈസ്റ്റ് ഡിസിപി ലക്ഷ്മി പ്രസാദ് പറഞ്ഞു.
പ്രതിക്ക് സമാനമായ ബിസിനസ്സ് ഉണ്ടായിരുന്നു. ഇപ്പോൾ കൊല്ലപ്പെട്ടവർ ഇയാളുടെ ബിസിനസിൽ ഇടപെടലുകൾ നടത്തിയതിനെ തുടർന്നായിരുന്നു കൊലപാതകമെന്നാണ് സൂചന.