/sathyam/media/post_attachments/0Ob8b48eRMwEBeXB0KPL.jpg)
ഷിംല: ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ കുടുങ്ങിയ മലയാളി ഡോക്ടര്‍മാര്‍ നാളെ നാട്ടിലേക്ക് പുറപ്പെടും. രാവിലെ റോഡ് മാര്‍ഗ്ഗം സംഘത്തെ ചണ്ഡിഗഢില്‍ എത്തിക്കും. എറണാകുളം മെഡിക്കല്‍ കോളജിലെ 27 ഹൗസ് സര്‍ജന്‍മാരാണ് ഹിമാചലിലെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കുടുങ്ങിയത്.
ഇവരെ മണാലിയിലെ മറ്റൊരു ഹോട്ടലിലേക്ക് മാറ്റി. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലാണ് ഡോക്ടര്‍മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കിയത്. മണാലിയില്‍ ടൂര്‍ ഹബ് ഇന്ത്യ ഏജന്‍സി നടത്തുന്ന മലയാളി വിവി പ്രവീണ്‍കുമാര്‍ വഴിയാണ് ഇവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയത്.
ഹിമാചലില്‍ കുടുങ്ങിയ മലയാളികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി ഡല്‍ഹിയിലെ കേരളാഹൗസില്‍ 011-23747079 എന്ന ഹെല്‍പ് ലൈന്‍ നമ്പര്‍ ആരംഭിച്ചിരുന്നു. കുടുങ്ങി കിടക്കുന്ന മലയാളികള്‍ സുരക്ഷിതരാണെന്ന് കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ് അറിയിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us