ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ: ഒരു ഭീകരനെ സൈന്യം വധിച്ചു

New Update

publive-image

ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. കുൽഗാനിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു. ഒരു സൈനികന് പരിക്കേറ്റുവെന്നും ജമ്മു ക്ശ്മീർ പോലീസ് അറിയിച്ചു.

Advertisment

മേഖലയിൽ സൈന്യം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പെടെയുള്ള വസ്തുക്കൾ പ്രദേശത്ത് നിന്നും സൈന്യം കണ്ടെത്തി.

അതേസമയം, കഴിഞ്ഞദിവസം തീവ്രവാദ ഫണ്ടിംഗ് കേസുമായി ബന്ധപ്പെട്ട് എൻഐഎ കശ്മീരിലെ നാല് ജില്ലകളിൽ സൈന്യം റെയ്ഡ് നടത്തിയിരുന്നു. കുൽഗാം, ബന്ദിപോര, ഷോപ്പിയാൻ, പുൽവാമ എന്നീ നാല് ജില്ലകളിലെ 12 സ്ഥലങ്ങളിലാണ് കഴിഞ്ഞ ദിവസം പരിശോധന നടന്നത്.

Advertisment