New Update
/sathyam/media/post_attachments/XgvBOGROO63yPCRRVKGz.jpg)
ലക്‌നൗ: അയോദ്ധ്യയെ ലോകത്തിലെ ഏറ്റവും മനോഹരമായ തീർഥാടന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളുമായി യോഗി സർക്കാർ. 32,000 കോടി രൂപയുടെ പദ്ധതികളാണ് അയോദ്ധ്യയിൽ യോഗി സർക്കാർ ആവിഷ്‌ക്കരിച്ചത്.
Advertisment
രാം നഗരിയിലെ 21 പുരാണ സ്ഥലങ്ങൾ 14 കോടി രൂപ ഉപയോഗിച്ച് മനോഹരമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൽ പഞ്ചകോശിയും 14 കോശി പരിക്രമ പാതയുമടക്കം നിരവധി പുരാണ തീർത്ഥാടന കേന്ദ്രങ്ങൾ ഉൾപ്പെടും.
അയോദ്ധ്യയിൽ സോളാർ ബോട്ട് ഓടിക്കാനുള്ള തയ്യാറെടുപ്പുകളും നടക്കുന്നുണ്ട്. യുപി എൻഇഡിഎയുടെയും ടൂറിസം വകുപ്പിന്റെയും സഹകരണത്തോടെയാണ് ഇത് പ്രവർത്തിക്കുക.
ഇതുമായി ബന്ധപ്പെട്ട് യുപി എൻഇഡിഎയും ടൂറിസം വകുപ്പും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. ഊർജ മന്ത്രിയുടെയും ടൂറിസം മന്ത്രിയുടെയും സാന്നിധ്യത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us