രാജ്യവ്യാപകമായി എൻഐഎ റെയ്ഡ്; തമിഴ്നാട്ടിലും യുപിയിലും പിഎഫ്ഐ നേതാക്കൾ അറസ്റ്റിൽ

New Update

publive-image

ഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. ഭീകരവാദ കേസുമായി ബന്ധപ്പെട്ടാണ് എന്‍ഐഎ റെയ്ഡ് നടത്തുന്നത്. ജമ്മുകശ്മീരില്‍ പതിനഞ്ചിടത്തും പി എഫ് ഐ കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ നാലിടത്തും ഉത്തര്‍പ്രദേശിലുമാണ് റെയ്ഡ് നടക്കുന്നത്.

Advertisment

തമിഴ്നാട്ടിൽ ചെന്നൈ, മധുര, തേനി, തിരിച്ചിറപ്പള്ളിയടക്കം പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പിഎഫ്ഐ നേതാക്കളുടെ വീടുകളിൽ പരിശോധന പുരോഗമിക്കുകയാണ്. മധുരയിലെ പിഎഫ്ഐ മേഖലാ തലവൻ മുഹമ്മദ് ഖൈസറിനെ എൻഐഎ അറസ്റ്റ് ചെയ്തു. യുപിയിൽ മറ്റൊരു പിഎഫ്ഐ നേതാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

Advertisment