ഭോജ്പുരി ഗായികയ്ക്ക് സ്റ്റേജ് ഷോയ്ക്കിടെ വെടിയേറ്റ സംഭവം; ആരാധകർ ​ആവേശം കൊണ്ടപ്പോൾ വെടിവെച്ചു; പരാതിപ്പെടാതെ നിഷ ഉപാധ്യായ

New Update

publive-image

പട്‌ന: ​ബിഹാറില്‍ സംഗീത പരിപാടിക്കിടെ ഭോജ്പുരി ഗായിക നിഷ ഉപാധ്യായയ്ക്ക് വെടിയേറ്റ സംഭവത്തിൽ ഇതുവരെ പരാതി ഒന്നും ലഭിച്ചിട്ടില്ലെന്ന് ജന്ത ബസാര്‍ ഹൗസ് ഓഫിസര്‍ നസറുദ്ദീന്‍ ഖാന്‍.

Advertisment

സമൂഹമാധ്യമങ്ങളിലൂടെയാണ് സംഭവം അറിയുന്നത്. വേദിയിൽ പാട്ടു പാടുന്നതിനിടെ ആരാധകരുടെ ആവേശം അതിരുവിട്ടപ്പോഴാണ് ​​വെടിയുതിർത്തെതെന്നാണ് നി​ഗമനമെന്നും പൊലീസ് പറഞ്ഞു.

നിഷയുടെ ഇടതു തുടയിലാണ് വെടിയേറ്റത്. ഉടൻ പട്‌നയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ​ഗായികയുടെ ആരോ​ഗ്യനില തൃപ്തികരമെന്ന്ആശുപത്രി അധികൃതർ അറിയിച്ചു. സരണ്‍ ജില്ലയിലെ സെന്‍ദുര്‍വ ഗ്രാമത്തില്‍ നടന്ന സ്റ്റേജ് ഷോയ്ക്കിടെയായിരുന്നു സംഭവം.

പരിപാടിക്കിടെ ചിലര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ബിഹാറിലെ അറിയപ്പെടുന്ന ഗായിക, സരണ്‍ ജില്ലയിലെ ഗാര്‍ഖ ഗൗഹര്‍ ബസന്ത് സ്വദേശിനിയാണ്.

Advertisment