അഞ്ച് മാസം; രാജ്യത്തെ മുൻനിര ഗുസ്തിതാരങ്ങൾ നടത്തിയ പ്രതിഷേധത്തിന് പരിസമാപ്തി

New Update

publive-image

ഡൽഹി: റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) തലവൻ ബ്രിജ് ഭൂഷൺ ശരൺ സിംഗ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് അഞ്ച് മാസത്തിലേറെയായി രാജ്യത്തെ മുൻനിര ഗുസ്തിതാരങ്ങൾ നടത്തുന്ന പ്രതിഷേധം അവസാനിപ്പിച്ചു. സാക്ഷി മാലിക്കാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. കോടതിയിൽ പോരാട്ടം തുടരുമെന്നും അവർ പറഞ്ഞു.

Advertisment

ബ്രിജ് ഭൂഷൺ സിംഗിനെതിരെ ജൂൺ 15 നകം കുറ്റപത്രം സമർപ്പിക്കുമെന്ന് സർക്കാരുമായുള്ള ഗുസ്തിക്കാരുടെ യോഗത്തിൽ ഉറപ്പുനൽകിയിരുന്നു. ആ ഉറപ്പ് പാലിച്ചുകൊണ്ട് ഞായറാഴ്ച, ജൂൺ 15 ന് കുറ്റപത്രം കോടതിയിൽ ഹാജരാക്കിയതിനാൽ പ്രതിഷേധം അവസാനിപ്പിക്കാൻ സമരക്കാർ തീരുമാനിക്കുകയായിരുന്നുവെന്നും സാക്ഷി അറിയിച്ചു.”റസ്‌ലിംഗ് അസോസിയേഷന്റെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട്, വാഗ്ദാനം ചെയ്തതുപോലെ പുതിയ ഗുസ്തി അസോസിയേഷന്റെ തിരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചു.

ജൂലൈ 11 ന് തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അത് നടപ്പിലാക്കുന്നതിനായി ഞങ്ങൾ കാത്തിരിക്കും”, സാക്ഷി ട്വിറ്ററിൽ കുറിച്ചു.വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പുനിയ,, എന്നിവരുൾപ്പെടെയുള്ള പ്രമുഖ ഒളിമ്പ്യൻമാർ പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം ഏഴ് ഗുസ്തിക്കാർക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഈ കേസിൽ ആധികാരിക തെളിവുകളില്ലാത്തതിനാൽ ബ്രിജ് ഭൂഷണനെതിരെ പ്രായപൂർത്തിയാകാത്ത ഗുസ്തി താരം നൽകിയ പരാതി റദ്ദാക്കാൻ പോലീസ് ശുപാർശ ചെയ്തു. ഗുസ്തിക്കാർ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളും ബ്രിജ് ഭൂഷൺ നിഷേധിച്ചു.

കഴിഞ്ഞ ആഴ്ച, മാലിക്കിന്റെ ഭർത്താവും ഗുസ്തിക്കാരനുമായ സത്യവർത് കാഡിയനോട് അവരുടെ ഭാവി പ്രവർത്തനങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ‘ഞങ്ങൾ ഇപ്പോഴും വിഷയം ചർച്ച ചെയ്യുന്നു, ഞങ്ങൾ നിങ്ങളെ അറിയിക്കും’ -അദ്ദേഹം പറഞ്ഞു. ഒരു വനിതയുടെ നേതൃത്വത്തിൽ ഡബ്ല്യുഎഫ്‌ഐയുടെ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കണമെന്നും ഗുസ്തിക്കാർ നിർദ്ദേശിച്ചിരുന്നു. ഈ നിർദേശങ്ങളെല്ലാം കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂർ അംഗീകരിച്ചു.

Advertisment